
പ്രളയത്തിൽ ഒഴുകിയെത്തിയ എഴുന്നൂറോളം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് തോണി ഉണ്ടാക്കിയിരിക്കുകയാണ് മലപ്പുറം വേങ്ങര കുരിയാടുള്ള നാല് ചെറുപ്പക്കാർ. മാലിന്യനിർമാർജന സന്ദേശം എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ തോണി നിർമ്മാണം. വേങ്ങര കൂരിയാട് കാസ്മ ക്ലബ് പ്രവർത്തകരായ എ. രാഗിൽ, കൂരിയാട്ട് പടിക്കൽ സുബീഷ്, വെട്ടൻ സജിത്ത്, ടി.പി. വിഷ്ണുദേവൻ എന്നിവരാണ് തോണി നിർമ്മിച്ചത്. വീഡിയോ : അഭിജിത്ത് രവി