
മലപ്പുറം : ജില്ലയിൽ 1,013 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനതലത്തിൽ 6244 രോഗികളുള്ളപ്പോഴാണ് മലപ്പുറത്ത് രോഗികളുടെ എണ്ണം ആയിരം കടന്നത്. ഇതിൽ 934 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 58 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരിൽ 16 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ടുപേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിലും ആശ്വാസമായി ജില്ലയിൽ ഇന്നലെ 1,519 പേർ രോഗമുക്തി നേടി.
ജില്ലയിൽ 28,391 പേരാണ് കൊവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. കൂട്ടായ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണ് ഇത്രയുമധികം രോഗികളെ കൊവിഡ് മുക്തരാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്
കെ.ഗോപാലകൃഷ്ണൻ, ജില്ലാ കളക്ടർ
49,888 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
8,556 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലുണ്ട്.
154 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്.