tree
റോഡരികിൽ കൂട്ടിയിട്ട തടികൾ

പെരിന്തൽമണ്ണ: റോഡരികിൽ കൂട്ടിയിട്ട മരത്തടികൾ നീക്കാൻ മോട്ടോർ വാഹന വകുപ്പ് തടിമിൽ ഉടമകൾക്ക് നോട്ടീസ് നൽകി. പൊതുജനങ്ങൾക്ക് ഇക്കാര്യങ്ങൾ ജോയിന്റ് ആർ.ടി.ഒയുടെ വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാമെന്ന് പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു. ഹെൽമെറ്റ് പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചതിന്റെ ഫലമായി റോഡപകടങ്ങൾ കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.