ggg

പരപ്പനങ്ങാടി : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു യു.ഡി.എഫ് യോഗം ശനിയാഴ്ച ചേരാനിരിക്കെ പരപ്പനങ്ങാടി മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ സ്ഥാനം രാജിവച്ച് കോൺഗ്രസ് നേതാവ് . നെടുവ മണ്ഡലം കോൺഗ്രസ് പ്രസിഡന്റു കൂടിയായ പി.ഒ. അബ്ദുൾസലാമാണ് രാജിവച്ചത് .രാജി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ഹംസക്കോയയെ ഏൽപ്പിച്ചു . 15-ാം ഡിവിഷൻ കോൺഗ്രസിന് നൽകില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനമാണ് രാജിക്ക് പ്രേരിപ്പിച്ചതെന്നും ലീഗിന്റെ കടുംപിടിത്തം അംഗീകരിക്കാനാവില്ലെന്നും അബ്ദുൾസലാം പറഞ്ഞു . ചർച്ച നടക്കാനിരിക്കെ ധൃതി പിടിച്ചുള്ള രാജി അനുചിതമാണെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട് .