
മലപ്പുറം: കൊവിഡ്-19 വ്യാപനം തടയാനും നിരോധനാജ്ഞ ചട്ടങ്ങൾ പാലിക്കാനും ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നതിന് ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ നിന്നും അറിയിച്ചു.
വിവിധ ആവശ്യങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിലെത്തുന്നവർ നിർദ്ദേശങ്ങളുമായി സഹകരിക്കണം. കൃത്യമായി മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ശാരീരിക അകലം പാലിച്ചുമാകണം സേവനങ്ങൾ ആവശ്യപ്പെടേണ്ടത്.
അക്ഷയ കേന്ദ്രങ്ങളിലും പരിസരത്തും അഞ്ചിലധികമാളുകൾ കൂട്ടംകൂടാതിരിക്കാനും ഒരു ആവശ്യത്തിന് ഒന്നിലധികമാളുകൾ അക്ഷയ കേന്ദ്രങ്ങളിലേക്ക് വരാതിരിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ പ്രൊജക്ട് മാനേജർ പി.ജി. ഗോകുൽ ആവശ്യപ്പെട്ടു.