covid

മലപ്പുറം: ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധന.1,519 പേർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 10ന് 1,632 പേർക്ക് കൊവിഡ് -19 സ്ഥിരീകരിച്ച ശേഷം രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വലിയ വർദ്ധനവാണിത്.

ഇന്നലെ രോഗബാധിതരായവരിൽ 1,445 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. 22 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 15 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയവരിൽ 30 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഏഴ് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.49,196 പേരാണ് ഇപ്പോൾ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്. 9,606 പേർ കൊവിഡ് ബാധിച്ച് വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.