gggg
ലാൻസി

പൊ​ന്നാ​നി​:​ ​ക​ട​ലി​നോ​ട് ​മ​ല്ല​ടി​ച്ച് ​ഉ​പ​ജീ​വ​നം​ ​ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ ​ല​ത്തീ​ഫി​ന്റെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​നി​റം​ ​പ​ക​ർ​ന്ന് ​മ​ക​ൾ​ ​ലാ​ൻ​സി​യു​ടെ​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ ​വി​ജ​യ​ത്തി​ന് ​ക​ട​ലോ​ളം​ ​തി​ള​ക്കം.​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​ലാ​ൻ​സി​ ​മും​ബെ​ ​ഐ.​ഐ.​ടി​യി​ലാ​ണ് ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ത്.
ക​ട​ല​മ്മ​ ​ചാ​ക​ര​ ​ന​ൽ​കാ​തെ​ ​നി​രാ​ശ​പ്പെ​ടു​ത്തു​മ്പോ​ഴും​ ​പൊ​ന്നാ​നി​ ​കോ​ട​തി​പ്പ​ടി​ക്ക് ​സ​മീ​പം​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ​ ​ഹാ​ജി​യാ​ര​ത്ത് ​ല​ത്തീ​ഫി​ന്റെ​ ​ല​ക്ഷ്യം​ ​മ​ക​ളെ​ ​വി​ജ​യ​തീ​ര​ത്ത് ​എ​ത്തി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു.​ ​ഒ.​ബി.​സി​ ​കാ​റ്റ​ഗ​റി​യി​ൽ​ 6258​​ാം​ ​റാ​ങ്കു​മാ​യാ​ണ് ​മും​ബൈ​ ​ഐ.​ഐ.​ടി​യി​ൽ​ ​കെ​മി​സ്ട്രി​ ​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.
എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​മു​ഴു​വ​ൻ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​എ​ ​പ്ല​സ് ​നേ​ടി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഐ.​ഐ.​ടി.​ ​പ്ര​വേ​ശ​ന​ത്തി​ന് ​എ​ൻ​ട്ര​ൻ​സ് ​എ​ഴു​തി​യെ​ങ്കി​ലും​ ​പ്ര​തീ​ക്ഷി​ച്ച​ ​റാ​ങ്ക് ​ല​ഭി​ച്ചി​ല്ല.