മലപ്പുറം: സംവരണ വിഷയത്തിൽ മോദി സർക്കാർ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി നടത്തിയ നീക്കങ്ങളെ കവച്ച് വെക്കുന്ന രീതിയിലുള്ളതാണ് സംസ്ഥാനത്ത് സംവരണ വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ എടുത്ത നിലപാടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
ന്യൂനപക്ഷ വിരുദ്ധതയുടെ കാര്യത്തിൽ പിണറായി മോദിയെ കവച്ച് വെയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം തുടർന്നു. മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ആവിഷ്‌ക്കരിച്ച ഇലക്ഷൻ കാമ്പയിൻ യൂത്ത് വോയ്സിന്റെ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി ശരീഫ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മർ അറക്കൽ, മണ്ഡലം ജനറൽ സെക്രട്ടറി വി.മുസ്തഫ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപ്പടി, മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ, ട്രഷറർ കെ.പി സവാദ്, ഫെബിൻ കളപ്പാടൻ, ഹുസൈൻ ഉള്ളാട്ട്, കാമ്പയിൻ കോഡിനേറ്റർ എസ്.അദ്നാൻ, സൈഫു വല്ലാഞ്ചിറ, ഷമീർ ബാബു മൊറയൂർ, കെ.മൻസൂർ, റബീബ് ചെമ്മങ്കടവ്, ടി. പി യൂനുസ്, ശിഹാബ് പെരിങ്ങോട്ടുപുലം, സിദ്ദീഖലി പിച്ചൻ, ജസീൽ പറമ്പൻ പ്രസംഗിച്ചു. മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ സി.പി സാദിഖലി, ടി.മുജീബ്, ഉമ്മർകുട്ടി പള്ളിമുക്ക്, എൻ.എം ഉബൈദ്, സുബൈർ മൂഴിക്കൽ, എൻ.കെ ഷാനിദ്, അബ്ബാസ് വടക്കൻ, റഷീദ് കാളമ്പാടി, നവാഷിദ് ഇരുമ്പൂഴി, ബാബു മോങ്ങം, കെ.എൻ ഷാനവാസ് സംബന്ധിച്ചു.