
മലപ്പുറം: ജില്ലയിൽ ഇന്നലെ 1,002 പേർ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം കൊവിഡ് രോഗമുക്തരായി. 853 പേർക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 813 പേർ നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായി. 28 പേർക്ക് ഉറവിടമറിയാതെയും. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരിൽ മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ആറുപേർ വിവിധ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ജില്ലയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.