
കൊണ്ടോട്ടി: ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 22 ലക്ഷം രൂപയ്ക്കുള്ള 435 ഗ്രാം
സ്വർണം കരിപ്പൂരിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കോഴിക്കോട് വടകര സ്വദേശി സിദ്ദീഖിൽ (31) നിന്നാണ് സ്വർണം പിടികൂടിയത്.കാപ്സ്യൂൾ രൂപത്തിലുള്ള പാക്കിലാക്കിയ സ്വർണം
ശരീരത്തിനകത്ത് വച്ചാണ് ഇൻഡിഗോ വിമാനത്തിൽ ഇയാൾ കരിപ്പൂരിലിറങ്ങിയത്. ഡ്യൂട്ടി കമ്മിഷണർ കിരൺ, സൂപ്രണ്ട് കെ.കെ. പ്രവീൺ കുമാർ,ഇൻസ്പെക്ടർമാരായ എം. സന്തോ
ഷ് , ഇ. മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർഎന്നിവർ ചേർന്നാണ് സ്വർണക്കടത്ത് പിടികൂടിയത്.