
മലപ്പുറം: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികശേഷി കുറഞ്ഞവർക്ക് 10 ശതമാനം സംവരണമെന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നാക്ക സംവരണം നടപ്പാക്കുമ്പോൾ നിലവിൽ സംവരണ ആനുകൂല്യങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നവർക്ക് അത് ഇല്ലാതാവരുത്. സംവരണ കാര്യത്തിൽ മുസ്ലിംലീഗുമായി യാതൊരു പ്രശ്നവുമില്ല. ലീഗിന് സംവരണവിഷയത്തിൽ പ്രഖ്യാപിത നിലപാടുണ്ട്. മുന്നാക്ക സംവരണ വിഷയത്തിൽ പാർലമെന്റിൽ കോൺഗ്രസ് നിലപാടിന് ഒപ്പമല്ലായിരുന്നു ലീഗ്. അവർ എതിർത്താണ് വോട്ടുചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു