ggg
നബിദിനത്തോടനുബന്ധിച്ച് മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ ഇന്നലെ നടന്ന റബീഅ് ഫ്‌ളവർ‍ ഷോ


മ​ല​പ്പു​റം​ ​:​ ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​വ്യാ​പി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ന​ബി​ദി​നാ​ഘോ​ഷ​ത്തി​ന് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​ ​ജി​ല്ലാ​ക​ള​ക്ട​ർ.​ ​ഘോ​ഷ​യാ​ത്ര​ക​ൾ​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ക​ണ്ടെ​യ്‌​ൻ​മെ​ന്റ് ​സോ​ണു​ക​ളി​ൽ​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളോ​ ​ച​ട​ങ്ങു​ക​ളോ​ ​പാ​ടി​ല്ല.​ ​ക​ണ്ടെ​യ്‌​ൻ​മെ​ന്റ് ​സോ​ണു​ക​ള​ല്ലാ​ത്ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ന​ബി​ദി​നാ​ഘോ​ഷ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​പ്രാ​ർ​ത്ഥ​ന​ക​ളി​ൽ​ ​പ​ര​മാ​വ​ധി​ 40​ ​പേ​രെ​ ​പ​ങ്കെ​ടു​പ്പി​ക്കാം.​ ​ഒ​രു​ ​ആ​രാ​ധ​നാ​ല​യ​ത്തി​ൽ​ ​ഒ​രു​ ​ത​വ​ണ​യേ​ ​ന​ട​ത്താ​വൂ.​ ​മ​ദ്ര​സ​ക​ളി​ൽ​ ​സാം​സ്‌​കാ​രി​ക​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ത്ത​രു​ത്.​ ​പൊ​തു​ ​ഇ​ട​ങ്ങ​ളി​ലോ​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലോ​ ​അ​ന്ന​ദാ​ന​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ത്ത​രു​ത്.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​ ​സ​മീ​പ​ത്തോ​ ​മ​റ്റു​ ​സൗ​ക​ര്യ​പ്ര​ദ​മാ​യ​ ​സ്ഥ​ല​ത്തോ​ ​പാ​ച​കം​ ​ചെ​യ്ത​ ​ഭ​ക്ഷ​ണം​ ​അ​ത​ത് ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​വീ​ടു​ക​ളി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യാം.​ ​സം​ഘം​ ​ചേ​ർ​ന്ന് ​ഭ​ക്ഷ​ണ​ ​പാ​ടി​ല്ല.​ ​ഭ​ക്ഷ​ണം​ ​വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​പേ​രു​വി​വ​ര​ങ്ങ​ളും​ ​ഫോ​ൺ​ന​മ്പ​രും​ ​അ​വ​ർ​ ​ഏ​തൊ​ക്കെ​ ​ഭ​വ​ന​ങ്ങ​ളി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്തു​ ​എ​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​പ്ര​ത്യേ​കം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​സൂ​ക്ഷി​ക്ക​ണം.പ​നി,​ ​ചു​മ,​ ​ജ​ല​ദോ​ഷം​ ​തു​ട​ങ്ങി​യ​ ​രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ ​ഇ​ത്ത​രം​ ​ച​ട​ങ്ങു​ക​ളി​ൽ​ ​നി​ന്നും​ ​വി​ട്ട് ​നി​ൽ​ക്ക​ണം.​ ​ച​ട​ങ്ങ് ​ന​ട​ക്കു​ന്ന​ ​സ്ഥ​ലം​ ​ച​ട​ങ്ങി​ന് ​മു​മ്പും​ ​പി​മ്പും​ ​അ​ണു​വി​മു​ക്ത​മാ​ക്ക​ണം.​ ​ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള​ട​ക്ക​മു​ള്ള​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ഹ​രി​ത​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ച് ​സം​സ്‌​ക​രി​ക്ക​ണം.​ 10​ ​വ​യ​സി​ൽ​ ​താ​ഴെ​യും​ 65​ ​വ​യ​സി​ന് ​മു​ക​ളി​ലും​ ​പ്രാ​യ​മു​ള്ള​വ​ർ,​ ​മ​റ്റു​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​മു​ള്ള​വ​ർ,​ ​ഗ​ർ​ഭി​ണി​ക​ൾ​ ​എ​ന്നി​വ​ർ​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്ക​രു​ത്.