
പ്രചാരണത്തിലും മാസ്സാണ് മാസ്ക്... കൊവിഡ് കാലത്തെ പോലെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തും തരംഗമാവുകയാണ് മാസ്ക്. വിവിധ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നവും,സ്ഥാനാർത്ഥികളുടെ ചിത്രവും പതിപ്പിച്ച ഡിസൈനർ മാസ്കുകൾ ഇതിനകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 10 രൂപ മുതൽ 50 രൂപ വരെയുള്ള പാർട്ടി മാസ്കുകൾ റെഡിമെയ്ഡായി തയ്യാറാക്കി വിപണിയും തിരഞ്ഞെടുപ്പ് കാലത്തെ പുത്തൻ ട്രൻഡിനെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്. കൊണ്ടോട്ടി പ്രിന്റിംഗ് പ്രെസ്സിൽ അച്ചടിച്ച വിവിധ പാർട്ടികളുടെ മാസ്കുകൾ.