
യാത്രക്കാർക്ക് 282.49 കോടി
കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടത്തിൽ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്കും യാത്രക്കാർക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്. 378.83 കോടി വിമാനക്കമ്പനിക്കും 282.49 കോടി യാത്രക്കാർക്കും കിട്ടും. ഇന്ത്യൻ ഇൻഷ്വറൻസ് കമ്പനികളും ആഗോള ഇൻഷ്വറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുന്നത്. പൊതുമേഖല സ്ഥാപനമായ ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയാണ് പ്രാഥമിക ഇൻഷ്വറർ. യാത്രക്കാർക്കുള്ള പ്രാഥമിക നഷ്ടപരിഹാരമായി മൂന്നര കോടി രൂപ ന്യൂ ഇന്ത്യ ഇൻഷ്വറൻസ് നൽകിയിട്ടുണ്ട്. ശേഷിക്കുന്ന തുക വിശദാംശങ്ങൾ പരിശോധിച്ചശേഷം കൈമാറും.
ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് ദുബായിൽ നിന്ന് 190 പേരുമായി എത്തിയ എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ ലാൻഡിംഗിനിടെ 35 അടി താഴ്ചയിലേക്ക് വീണത്. 21 പേർ മരിച്ചു.