nh

മലപ്പുറം: തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിൽ നിന്നും ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ ഉടമസ്ഥരുടെ രണ്ടാംഘട്ട 3(ഏ)3 വിചാരണ നവംബർ രണ്ടുമുതൽ 17വരെ താഴെ കോഴിച്ചെനയിലുള്ള ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തിലും പൊന്നാനി താലൂക്കിലെ വിചാരണ നവംബർ ഒമ്പതു മുതൽ 20 വരെ പൊന്നാനി മിനി സിവിൽ സ്റ്റേഷനിലും നടത്തുമെന്ന് ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.

ദേശീയപാത നിയമം 3(ഏ)3, 4 വകുപ്പുകൾ പ്രകാരമാണ് നേരിൽ കേൾക്കൽ നടത്തുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിലും കുഴിക്കൂർ ചമയങ്ങളിലും ഉടമസ്ഥർക്ക് അവകാശം തെളിയിക്കുന്നതിനുള്ള അവസരമാണിത്. രേഖകൾ സഹിതം വിചാരണയ്ക്ക് ഹാജരാവണം. കെട്ടിടം ഉണ്ടെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ഹാജരാക്കണം.
2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം പട്ടിക ഒന്ന് പ്രകാരമാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. പട്ടിക രണ്ട്, മൂന്ന് പ്രകാരം പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനും അർഹതയുണ്ടാവും. വ്യാപാരികൾ ഉൾപ്പെടെ പുനരധിവാസത്തിന് അർഹതയുള്ളവർ രേഖകൾ സഹിതം ബന്ധപ്പെട്ട തീയതികളിൽ വിചാരണയ്ക്ക് ഹാജരായി അവകാശവാദം ഉന്നയിക്കണം.
2018 മാർച്ച് ഒന്ന്, 2018 ഏപ്രിൽ ഒന്ന് തീയതികളിലെ 3 എ വിജ്ഞാപനങ്ങളിൽ ഉൾപ്പെട്ടവരും ഇതിനകം രേഖകൾ സമർപ്പിച്ചവരും വീണ്ടും വിചാരണയ്ക്ക് ഹാജരാകേണ്ട. വിചാരണയ്ക്കു ശേഷം നഷ്ടപരിഹാരം നിർണ്ണയിക്കുന്നതും ഫണ്ടിനു വേണ്ടി ദേശീയപാത അതോറിറ്റിക്ക് അപേക്ഷ നൽകുന്നതുമാണ്.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികൾ. ഡിസംബർ 15നകം ഏറ്റെടുത്ത മുഴുവൻ ഭൂമിയിലും അവാർഡ് നിർണ്ണയ പ്രവൃത്തികൾ പൂർത്തീകരിച്ച് ഫണ്ട് ആവശ്യപ്പെടും. നഷ്ടപരിഹാരത്തുക ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിൽ എത്തിയ ശേഷമേ ഭൂമി ഒഴിയാൻ നോട്ടീസ് നൽകൂ. പരമാവധി 60 ദിവസം സാവകാശം നൽകും.

കൊവി‌ഡ് ചട്ടങ്ങൾ പാലിച്ച്