
തിരൂരങ്ങാടി : ചെറുമുക്കിലെ ആമ്പൽപ്പാടം സന്ദർശിക്കാനെത്തുന്നവർക്ക് വിലക്ക് ഏർപ്പെടുത്തി അധികൃതർ.
തിരൂരങ്ങാടി നഗരസഭയെയും നന്നമ്പ്ര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലിൽ ഏക്കർകണക്കിന് വ്യാപിച്ചു കിടക്കുന്ന വയലിൽ ചുവന്ന ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് ആളുകൾ ഇവിടേക്കൊഴുകിയത്. അതിരാവിലെ മുതൽ ഉച്ചവരെ വലിയ തിരക്കാണിവിടെ. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താനൂർ പൊലീസ്, ആരോഗ്യ വകുപ്പ് ,നന്നമ്പ്ര സെക്ടർ മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നുമുതൽ പരിശോധന ശക്തമാക്കും. ചെറുമുക്ക് പള്ളിക്കത്താഴം, ചെറുമുക്ക് വെസ്റ്റ് എന്നി പ്രദേശങ്ങളിലും പരിശോധനയുണ്ടാവും.