 
കൊല്ലങ്കോട്: പല്ലശ്ശന കണ്ണനികടവ് പാലത്തിന് പകരം പുതിയ പാലം വരുന്നു. കെ.ബാബു എം.എൽ.എയുടെ ശുപാർശ പ്രകാരം പൊതുമരാമത്ത് വകുപ്പ് നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 4.77 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. കൊല്ലങ്കോട് കോവിലകം മൊക്ക് മുതൽ കുനിശ്ശേരി വരെയുള്ള പ്രധാന റോഡിൽ ഗായത്രി പുഴക്ക് കുറുകെയുള്ള കാലഹരണപ്പെട്ട പാലത്തിനു പകരമാണ് പുതിയ പാലം വരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് അന്നത്തെ നിർമ്മാണ രീതിക്കനുസരിച്ചായിരുന്നു പാലം നിർമ്മിച്ചത്.
ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയും പാലത്തിൽ കയറുന്നതിനു മുമ്പ് വാഹനങ്ങളുടെ വേഗത കുറക്കാൻ അന്നത്തെ നിർമ്മാണ രീതിക്കനുസരിച്ച് പാലത്തിന്റെ ഇരുവശത്തും റോഡ് കൊടുംവളവാണ്. വളവ് തിരിയാൻ വേഗത കുറച്ചശേഷം പാലത്തിൽ കയറുന്ന കാലഹരണപ്പെട്ട ഗതാഗത നിയന്ത്രണ ശൈലിയായിരുന്ന നിലവിലെ പാലം.
കനത്ത മഴ പെയ്യുയോ മീങ്കര ഡാം തുറക്കുകയോ ചെയ്താൽ പാലം മുങ്ങുകയും ചെയ്യും. ആലത്തൂർ, കുനിശ്ശേരി, പല്ലാവൂർ, കൊടുവായൂർ പ്രദേശങ്ങളെ കൊല്ലങ്കോട്, ഗോവിന്ദാപുരം, പൊള്ളാച്ചി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദൂരം കുറഞ്ഞ പാതയാണിത്. പാലത്തിന് ഇരുഭാഗവും റോഡ് വീതി കൂടി മെച്ചപ്പെടുത്തിയെങ്കിലും കാലഹരണപ്പെട്ട പാലം നിരവധി വാഹന അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പുതിയ പാലം വരുന്നതോടെ ഈ വഴി ഗതാഗതം സുഗമമാകും