covid
.

ഒറ്റപ്പാലം: താലൂക്കാശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് എത്തുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റ് നിർമ്മിച്ചത് ജനങ്ങൾക്ക് ഏറെ ഉപകാരമായി. ആശുപത്രിയിലെ ദന്തൽ ഹൈജീനിസ്റ്റ് ശരത് ആണ് വെബ് സൈറ്റ് നിർമ്മാണത്തിന് പിന്നിൽ.

രണ്ടുദിവസം മുമ്പാണ് വെബ് സൈറ്റിന്റെ സേവനം തുടങ്ങിയത്. ഇതോടെ കൊവിഡ് പരിശോധനയ്ക്കുള്ള നീണ്ട ക്യൂ അടക്കമുള്ള പ്രയാസങ്ങളും കാത്തുനില്പും ഒഴിവായി. നിരവധി പേരാണ് സൗകര്യം പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് താലൂക്കാശുപത്രിക്ക് കീഴിൽ ഇത്തരമൊരു വെബ് സൈറ്റ് നിർമ്മിക്കുന്നത്.

ആവശ്യക്കാർക്ക് രാവിലെ ആറുമുതൽ എട്ടുവരെ . www.covidtestotp.blogspot.com എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ആശുപത്രിയിൽ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കാൻ രൂപീകരിച്ച പാനൽ നിർദേശത്തെ തുടർന്നാണ് വെബ്‌സൈറ്റ് വികസിപ്പിച്ചത്.