 
ചെർപ്പുളശേരി: പൂർണ്ണമായും സൗരോർജ്ജത്തിലേക്ക് മാറാനൊരുങ്ങി നെല്ലായ പഞ്ചായത്ത്. പഞ്ചായത്ത് ഓഫീസിന്റെയും കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഘടക സ്ഥാപനങ്ങൾക്കും വേണ്ട വൈദ്യുതിയാണ് സോളാർ വഴി ഉല്പാദിപ്പിക്കുന്നത്. ഇതിന്റെ പ്രവർത്തനം പൂർത്തിയായി.
2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ടിൽ നിന്ന് 13.5 ലക്ഷം വിനിയോഗിച്ചാണ് സ്ഥാപിച്ചത്. സർക്കാർ ഏജൻസിയായ സിൽക്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രതിദിനം 60 മുതൽ 120 യൂണിറ്റ് വരെ വൈദുതി ഉല്പാദിപ്പിക്കാം. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉടനുണ്ടാകും.
പഞ്ചായത്ത് ഓഫീസിന് പുറമേ കൃഷി ഭവൻ, വെറ്റിനറി ആശുപത്രി എന്നിവിടങ്ങളിലേക്കും വൈദുതി നൽകുന്നതോടൊപ്പം മിച്ചം വരുന്നത് കെ.എസ്.ഇ.ബി വഴി പഞ്ചായത്തിന്റെ മറ്റ് ഘടക സ്ഥാപനങ്ങൾക്കും നൽകും പറഞ്ഞു. പ്രതിമാസം വൈദ്യുതി ഇനത്തിൽ അരലക്ഷം രൂപ ഇതിലൂടെ ലാഭിക്കാം.
-പി.കെ.മുഹമ്മദ് ഷാഫി, പഞ്ചായത്ത് പ്രസിഡന്റ്.