elephent
.

പാലക്കാട്: ഒന്നാം വിളവെടുപ്പിന് പ്രതീക്ഷയോടെ കാത്തിരുന്ന മുണ്ടൂർ മേഖലയിലെ കർഷകർക്ക് തിരിച്ചടി നൽകി കാട്ടാനകൾ. ഒരാഴ്ചയിലേറെ മലയോര മേഖലയിൽ തമ്പടിച്ച കാട്ടാനകൾ ഏക്കർ കണക്കിന് നിറകതിരായ കൃഷിയാണ് തിന്നും ചവിട്ടിയും നശിപ്പിച്ചത്.

അനുകൂല കാലവസ്ഥയെ തുടർന്ന് ഭൂരിഭാഗം കർഷകർക്കും നല്ല വിളയാണ് ഇത്തവണ ലഭിച്ചത്. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് ഒന്നാംവിള കനിയുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് കാട്ടാനകളുടെ കൃഷി നശിപ്പിക്കൽ. കുറുക്കൻപൊറ്റ, നെച്ചുള്ളി പാടശേഖരങ്ങളിലെ തെക്കുമുറി ഗോപി, കുമ്മംതോട് വിജയൻ തുടങ്ങി എട്ടോളം കർഷകർക്ക് ഇത്തവണ ഒരു മണി നെല്ല് പോലും ലഭിക്കാത്ത തരത്തിൽ കാട്ടാനകൾ കൃഷിനശിപ്പിച്ചു.

നെല്ലിന് പുറമെ കപ്പയും തെങ്ങും വാഴയുമൊക്കെ നശിപ്പിച്ചിട്ടുണ്ട്. സുഭിക്ഷ കേരളം പ്രകാരം തരിശു ഭൂമിയിൽ കൃഷിയിറക്കിയ കർഷകരും ബുദ്ധിമുട്ടിലായി.

ആനശല്യം തടയാൻ സംവിധാനമില്ല