knife

അഗളി: കുട്ടികൾ മരത്തിലേക്ക് കത്തിയെറിഞ്ഞ് കളിക്കുന്നതിനിടെ കുടുംബശ്രീ ബ്രിഡ്ജ് സ്‌കൂളിലെ അദ്ധ്യാപികയ്ക്ക് കുത്തേറ്റു. ബോഡിചാള ഊരിലെ രാജൻ- ഉഷ ദമ്പതികളുടെ മകൾ രേഷ്മയ്ക്കാണ് (21) പരിക്കേറ്റത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ഷോളയൂർ പൊലീസ് കേസെടുത്തു.

തോട്ടത്തിൽ കൂലിപ്പണിക്ക് വന്ന തമിഴ്നാട് സ്വദേശിയുടെ കുട്ടികളെറിഞ്ഞ കത്തിയാണ് ട്യൂഷനെടുക്കാൻ പോയ രേഷ്മയുടെ ദേഹത്ത് കൊണ്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ആദിവാസി ആക്ഷൻ കൗൺസിൽ മണിക്കൂറുകളോളം അഗളിയിലെ പ്രധാന പാത ഉപരോധിച്ചു. എ.എസ്.പി പദം സിംഗ് സ്ഥലത്തെത്തി അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇവർ പിരിഞ്ഞത്. അപകടം അബദ്ധത്തിൽ സംഭവിച്ചതാണെന്നും മുൻവൈരാഗ്യമോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും പൊലീസ് അറിയിച്ചു.