covid-death

പാലക്കാട്: ജില്ലയിൽ കൊവിഡ് വ്യാപനത്തിനോടൊപ്പം മരണവും കുതിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 42 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ജൂൺ രണ്ടിനാണ് ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 73കാരിയായ കടമ്പഴിപ്പുറം സ്വദേശിയാണ് മരിച്ചത്. ഒക്ടോബർ എട്ടുവരെ 39 മരണം സ്ഥിരീകരിച്ചു. 56-65 പ്രായപരിധിയുള്ള ആളുകളാണ് ഏറ്റവും മരിച്ചത്. 15 പേർ.

66നും 75നും ഇടയിലുള്ള 12 പേരും മരിച്ചു. 95 വയസുള്ള പുരുഷനാണ് മരിച്ചതിൽ പ്രായം കൂടിയയാൾ. കുറവ് 32 വയസുകാരനും.

30 വയസിന് താഴെയുള്ള ആളുകൾ വേഗം രോഗത്തെ അതിജീവിക്കുന്നുണ്ട്. പലർക്കും മരണ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തോടൊപ്പം മരണസംഖ്യയും ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ 60 കഴിഞ്ഞവരും കുട്ടികളും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം.

-ആരോഗ്യവകുപ്പ്

ജില്ലയിലെ കൊവിഡ് മരണം (വയസ് തിരിച്ച്)
95ന് മുകളിൽ 01
56-65 15
66-75 12
76-85 07
46-55 04
36-45 02
20-35 01