accident
പുഞ്ചപ്പാടം വളവിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചനിലയിൽ.

ശ്രീകൃഷ്ണപുരം: മുണ്ടൂർ- പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ പുഞ്ചപ്പാടം വളവിൽ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട കാർ റോഡരികിലെ ഓടയിലേക്കിറങ്ങി മതിലിനും വൈദ്യുതി പോസ്റ്റിനുമിടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കുകളില്ല. രണ്ട് മാസത്തിനുള്ളിൽ ഇവിടെ നടക്കുന്ന 21മത്തെ വാഹനാപകടമാണിത്.