
ആനക്കര: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി മുതൽ മൂത്രതടസ്സം കഠിനമായതോടെ തൃശൂർ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതിയിൽ ആശങ്കയുള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് മകൻ നാരായണൻ അക്കിത്തം അറിയിച്ചു. സെപ്തംബർ 24നാണ് അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്.