lady

സ്‌നേഹിത കോളിംഗ് ബെൽ പദ്ധതിയിൽ കൂടുതൽ പേർ പാലക്കാട് നിന്ന്


പാലക്കാട്: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ സ്‌നേഹിതാ കോളിംഗ് ബെൽ പദ്ധതി സർവേയിൽ സംസ്ഥാനത്ത് സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങളിൽ കഴിയുന്നതായി കണ്ടെത്തിയത് 62,645 പേരെ. ഇതിൽ കൂടുതൽ പേർ പാലക്കാട് ജില്ലയിലാണ്- 15593 പേർ. ഇവരിൽ 7713 പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരും കൂടുതൽ പരിചരണം ആവശ്യമുള്ളവരുമാണ്. ഏറ്റവും കുറവ് വയനാട്ടിലാണ്- 881 പേർ.

ഒറ്റയ്ക്ക് താമസിക്കുന്നവർ, സാമൂഹികമായി പിന്നാക്കമുള്ളവർ എന്നിവർക്കായി നടപ്പാക്കിയ പദ്ധതിയാണ് സ്‌നേഹിത കോളിംഗ് ബെൽ. അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്കാണ് മേൽനോട്ട ചുമതല. സർവേയിൽ ഉൾപ്പെട്ട ആളുകൾക്ക് സാമൂഹിക-മാനസിക പിന്തുണ ഉറപ്പാക്കുക, വിഷയം പൊതുജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സന്നദ്ധ സംഘടനകളും വിവിധ ഏജൻസികളും പദ്ധതിയുടെ ഭാഗമാവും. ഓരോ മാസവും കുടുംബശ്രീയുടെ നേതൃത്വത്തിൽ വിശകലനവും നടത്തും.

സേവനങ്ങൾ ഇങ്ങനെ

ജില്ലകളിലെ കണക്ക്

തിരുവനന്തപുരം 3017

കൊല്ലം 1845

പത്തനംതിട്ട 2431

ആലപ്പുഴ 2510

കോട്ടയം 6290

ഇടുക്കി 2340

എറണാകുളം 2591

തൃശൂർ 5903

പാലക്കാട് 15593

മലപ്പുറം 8672

കോഴിക്കോട് 3376

വയനാട് 881

കണ്ണൂർ 2956

കാസർകോട് 4240

ഇൻഡിവിജ്വൽ കെയർ പ്ലാൻ വഴിയാണ് സേവനം ഉറപ്പാക്കുന്നത്. നിലവിൽ കൊവിഡ് പശ്ചാത്തലത്തിലും പദ്ധതി വഴി കണ്ടെത്തിയവർക്ക് ആവശ്യമായ പിന്തുണയും പരിഗണനയും നൽകുന്നുണ്ട്.

-പി.സെയ്തലവി, ജില്ലാ കോഡിനേറ്റർ, കുടുംബശ്രീ.