harisree

പാലക്കാട്: ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവമായ നവരാത്രിക്കാലത്തിന് ഇന്ന് തുടക്കമാവുമ്പോൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷം പൂർണമായും ഒഴിവാക്കി ആചാരാനുഷ്ഠാനത്തിന് പ്രാമുഖ്യം നൽകിയുള്ള ചടങ്ങുകളാണ് ജില്ലയിലെ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും നടക്കുക. ഇതിനുള്ള ഒരുക്കമെല്ലാം പൂർത്തിയായി.

ക്ഷേത്രങ്ങളിൽ നവരാത്രി ചടങ്ങുകൾ മാത്രമാകും. ആഘോഷങ്ങളോ കലാപരിപാടികളോ വിദ്യാരംഭ ചടങ്ങുകളോ ഉണ്ടാകില്ല. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദർശന സൗകര്യം ഏർപ്പെടുത്തും. വാഹനപൂജ തുടങ്ങിയ ചടങ്ങുകളും ഉണ്ടാകില്ല.

ചടങ്ങ് ഒഴിവാക്കി

കൊവിഡ് പശ്ചാത്തലത്തിൽ ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ എഴുത്തിനിരുത്തൽ ഉണ്ടാകില്ലെന്ന് സെക്രട്ടറി അറിയിച്ചു.