
പാലക്കാട്: ജില്ലയിൽ ഇന്നലെ 688 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ-299 പേർ, ഉറവിടമറിയാതെ-383, അന്യസംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമുള്ള അഞ്ചുപേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് രോഗം. 343 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7123 ആയി.
ജില്ലക്കാരായ ഒരാൾ വീതം കോട്ടയം, കണ്ണൂർ, രണ്ടുപേർ തിരുവനന്തപുരം, ആലപ്പുഴ-3, തൃശൂർ-12, കോഴിക്കോട്-17, മലപ്പുറം- 46, എറണാകുളം-57 പേർ ചികിത്സയിലുണ്ട്.