
പാലക്കാട്: ജില്ലയിൽ 342 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ-179, ഉറവിടമറിയാതെ-162, വിദേശത്ത് നിന്നുള്ള ഒരാൾക്കുമാണ് രോഗം. 275 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിലുള്ളവർ-7192. ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, കണ്ണൂർ, രണ്ടുപേർ തിരുവനന്തപുരം, തൃശൂർ-4, കോഴിക്കോട്-17, മലപ്പുറം-50, എറണാകുളം-32 പേർ ചികിത്സയിലുണ്ട്.