
പാലക്കാട്: ഓണക്കാലത്ത് കൂടിയ പച്ചക്കറി വില ഇപ്പോഴും ഉയർന്ന് തന്നെ. ഇടയ്ക്ക് ചെറിയ വ്യത്യാസത്തിൽ മാത്രമാണ് വില കുറവുണ്ടാകാറുള്ളത്. കഴിഞ്ഞാഴ്ച കിലോയ്ക്ക് 90 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് ഇന്നലെ 100 രൂപയാണ്. 57 രൂപയുണ്ടായിരുന്ന സവാളയ്ക്ക് ഇന്നലെ 79 രൂപയും.
മഹാരാഷ്ട്രയിൽ കനത്തെ മഴയെ തുടർന്ന് ഉള്ളി കൃഷി നശിച്ചതാണ് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു. ജില്ലയിലേക്ക് മറ്റു പച്ചക്കറികളെല്ലാം കൂടുതലായി വരുന്നത് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നാണ്.
നവരാത്രി ആഘോഷത്തെ തുടർന്ന് അവിടെ പച്ചക്കറിക്ക് ഡിമാന്റേറിയതോടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. കൊവിഡ് വ്യാപനത്തിനിടെ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് പച്ചക്കറി വിലക്കയറ്റം താങ്ങാനാവാത്തതാണ്.
ഇനം- ഇന്നലത്തെ വില- കഴിഞ്ഞ ആഴ്ച (കിലോയിൽ)
തക്കാളി- 40- 38
ചെറിയ ഉള്ളി- 100- 90
സവാള- 79- 57
ബീൻസ്- 65- 60
ബീറ്റ്‌റൂട്ട്- 53- 55
കാബേജ്- 49- 44
കാരറ്റ്- 100- 90
കോളിഫ്ളവർ- 40- 50
ചേന- 26- 25
ചേമ്പ്- 60- 60
കുമ്പളങ്ങ- 16- 15
കൊത്തമര- 42- 40
കോവയ്ക്ക- 50- 40
മത്തൻ- 22- 23
മുരിങ്ങക്കായ- 78- 80
വഴുതന- 40- 36
പച്ചമുളക്- 65- 55
പടവലം- 30- 33
പാവയ്ക്ക- 65- 60
പയർ- 52- 45
ഉരുളക്കിഴങ്ങ്- 60- 57
വെളുത്തുള്ളി- 140- 155
അമര- 50- 45