elephant

മണ്ണാർക്കാട്: കുമരംപുത്തൂർ, തെങ്കര, കോട്ടോപ്പാടം പഞ്ചായത്തുകളിലെ മലയോര മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമാകുന്നു. തെങ്ങ്, കവുങ്ങ്,​ വാഴ, മരച്ചീനി, കിഴങ്ങ്, ഫലവർഗങ്ങൾ എന്നിവ പന്നി, ആന, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങൾ നിരന്തരം നശിപ്പിക്കുന്നു.

പയ്യനടത്ത് കുരങ്ങ് ശല്യത്തിൽ കർഷകർ പൊറുതിമുട്ടി. കുരങ്ങിന്റെ ആക്രമണം കാരണം ആയിരക്കണക്കിന് തെങ്ങുകളിൽ നിന്ന് ഒരു തേങ്ങ പോലും കിട്ടുന്നില്ല. നൂറിനടുത്ത് തെങ്ങുള്ള കർഷകർ വീട്ടുപയോഗത്തിന് പോലും തേങ്ങ അങ്ങാടിയിൽ നിന്നും വാങ്ങണം. വരുമാന മാർഗമില്ലാതെ കർഷകരും കർഷക കുടുംബങ്ങളും നിത്യവൃത്തിക്ക് പണമില്ലാതെ നെട്ടോട്ടമോടുകയാണ്.

നടപടി വേണം

വന്യമൃഗ ശല്യത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. കർഷകരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണം. നഷ്ടപരിഹാരവും ലഭ്യമാക്കണം. കുരങ്ങ്,​ പന്നി എന്നിവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം.

-കണ്ണൻ മൈലാംപാടം, ജെക്കബ് ഡാനിയേൽ,​

പയ്യനടം കർഷക സംരക്ഷണ കൂട്ടായ്മ.