
പെരിങ്ങോട്ടുകുറിശി: പരുത്തിപ്പുള്ളി- മണിയമ്പാറ റോഡിലെ യാത്രാദുരിതത്തിന് താൽക്കാലിക ആശ്വാസമേകി ആഴമേറിയ കുഴികൾ ക്വാറി വെസ്റ്റ് കൊണ്ടടച്ചു. ഇന്നലെ രാവിലെയാണ് കുഴി നികത്തി റോഡ് സഞ്ചാര യോഗ്യമാക്കിയത്.
കുത്തനൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കൂടിയാണിത്. യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നതിൽ വന്ന വീഴ്ചകളെ തുടർന്ന് മൂന്നുമാസമായി ജനം നേരിടുന്ന യാത്രാദുരിതത്തിനാണ് അല്പം ആശ്വാസമാവുന്നത്.
പാടശേഖരങ്ങളുമായി ബന്ധപ്പെട്ട പ്രദേശത്താണ് റോഡ് വൻതോതിൽ തകർന്നത്. മഴ പെയ്താൽ റൂട്ടിൽ അപകട ഭീഷണിയും നിലനിൽക്കുന്നു. റോഡ് സമഗ്രമായ രീതിയിൽ നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.