തിരുവല്ല: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരെ കർഷക കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എസ്എൻ.എൽ ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി പ്രൊഫ. സതീശ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ വാലയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ജയകുമാർ, കർഷ കകോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ പി തോമസ് വർഗീസ്, കുര്യൻ സക്കറിയ, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശോഭാ വിനു, റോജി കാട്ടാശേരി, സജി എം.മാത്യു, അജി തമ്പാൻ, ശ്രീജിത്ത് മുത്തൂർ, ശിവദാസ് യു.പണിക്കർ, കെ.ജെ.മാത്യു, ജിനു തുമ്പുകുഴി, വിജിമോൻ ചാലക്കേരി, വി.ടി പ്രസാദ്, അലക്‌സ് പുത്തോപ്പള്ളിൽ, രാജേഷ് മലയിൽ, ക്രിസ്റ്റഫർ ഫിലിപ്പ്, ജയദേവൻ, തോമസ് കോവൂർ, നെബു കൊട്ടക്കാട്, ജോസ് വി.ചെറി, റെജി മടയിൽ, ബിജു വർഗീസ്, ഷിബു ചാരുംമൂട്ടിൽ, ഹരി പാട്ടപ്പറമ്പിൽ, പീതാംബരദാസ് എന്നിവർ പ്രസംഗിച്ചു.