ചെങ്ങന്നൂർ: നഗരസഭ തൊഴിലുറപ്പു പദ്ധതി പ്രകാരം അപേക്ഷകർക്ക് വീടുകളിൽ ഓരോ തെങ്ങിൻതൈ നട്ടു നൽകുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ഇതിനായുള്ള അപേക്ഷകൾ 5 മുതൽ ഓഫീസിൽ സ്വീകരിക്കും. വസ്തുവിന്റെ കരമടച്ച രസീത്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും വെള്ളപേപ്പറിലുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒരു വീട്ടിൽ ഡബ്ല്യു.സി.ടി. ഇനത്തിലുള്ള ഓരോ തെങ്ങിൻതൈ വീതമാണ് തൊഴിലുറപ്പ് തൊഴിലാളികൾ സൗജന്യമായി നട്ടുനൽകുന്നത്. 15 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിപ്രകാരം 2700 തെങ്ങിൻതൈകളാണ് നട്ടുനൽകുന്നത്. ആദ്യഘട്ടത്തിൽ 1350 തെങ്ങിൻതൈകൾ നട്ടുനൽകുമെന്നും ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.