ചെങ്ങന്നൂർ: കേരള ഗണക മഹാസഭ പ്രതിഭകളെ ആദരിച്ചു. കൊച്ചിൻ സാങ്കേതിക സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. കെ പ്രകാശ്, 38 വർഷത്തെ സേവനത്തിനു ശേഷം പ്രഥമാദ്ധ്യാപകനായി വിരമിച്ച സജികുമാർ, ആരോഗ്യ പ്രവർത്തക കൃഷ്ണമ്മ, പത്താംക്ലാസ് പ്ലസ്ടു പരീക്ഷ ഉന്നത വിജയം നേടിയ ഗൗരിപ്രിയ, ഉന്നത വിജയം നേടിയ അരുൺ. വി എന്നിവരെ കേരള ഗണക മഹാസഭ ചെറിയനാട് ഗണക രഞ്ജിനി ശാഖ ആദരിച്ചു. ഗണക മഹാസഭ ശാഖ പ്രസിഡന്റ് ഡോ: ബി. അജിത് കുമാർ അദ്ധ്യനായി. സംസ്ഥാന പ്രസിഡന്റ് ഡോ.ഷാജി കുമാർ പുരസ്‌കാരം വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.നിഷികന്ത് വിദ്യാർത്ഥികളെ അനുമോദിച്ചു. താലൂക്ക്പ്രസിഡന്റ് ബി. ഷാജിലാൽ മുഖ്യ പ്രഭാഷണം നടത്തി. ഗോപിനാഥൻ, ജയൻ, ബി. അനിൽ കുമാർ, ശ്രീകല ലാൽ കുമാർ എന്നിവർ പ്രസംഗിച്ചു.