01-biju-p-thomas

കോട്ടയം: സംസ്ഥാനത്തെ റബർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് ഇന്ത്യൻ റബർ ഡീലേഴ്‌സ് ഫെഡറേഷന്റെ 30-ാം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രവാസി വരുമാനം കഴിഞ്ഞാൽ രണ്ടാംസ്ഥാനത്ത് റബർ മേഖലയാണ്. 11 ലക്ഷത്തിലേറെ കർഷക കുടുംബങ്ങളും പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളും ഇൗ മേഖലയെ ആശ്രയിക്കുന്നു.
പ്രസിഡന്റ് ടോമി കുരിശുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പ്രസിഡന്റ് - ജോർജ്ജ് വാലി (കോട്ടയം), ജനറൽ സെക്രട്ടറി - ബിജു പി. തോമസ് (പത്തനംതിട്ട), ട്രഷറർ - ലിയാഖത് അലിഖാൻ (മലപ്പുറം), വൈസ് പ്രസിഡന്റുമാർ - ജോസ് മാമ്പറമ്പിൽ (പാലാ), പി. പ്രശാന്ത് (തിരുവനന്തപുരം), വിൻസന്റ് എബ്രഹാം (കോതമംഗലം), സെക്രട്ടറിമാർ - സണ്ണി ഏബ്രഹാം (കൂത്താട്ടുകുളം), ഒ.വി. ബാബു (മൂവാറ്റുപുഴ), കെ. സുധാകരൻ (പാലക്കാട്).