കൂടൽ : കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ യു.ജെനിഷ് കുമാർ എം.എൽ.എ നിർവഹിച്ചു .പുനലൂർ മൂവാറ്റുപുഴ റോഡിൽ നിന്നും
കൂടൽ അമ്പലം ജംഗ്ഷനിൽ നിന്നും ആനയടി കൂടൽ റോഡിൽ എത്തി ചേരുന്ന കൂടൽ അമ്പലപ്പടി കോളനി ജംഗ്ഷൻ റോഡും,ആധുനിക നിലവാരത്തിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ആനയടി കൂടൽ റോഡിൽ നിന്നും കുരിശ്മുക്ക് ജംഗ്ഷനിൽ എത്തിച്ചേരുന്ന കോളനി ജംഗ്ഷൻ കൈലാസ്‌കുന്നു റോഡുമാണ് നിർമാണ ഉദ്ഘാടനം ചെയ്തത്. 10 ലക്ഷം രൂപ വീതമാണ് ടാറിങ്ങിനായി മുതൽ മുടക്കുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം.നാളുകളായി തകർന്നു കിടന്നിരുന്ന കൂടൽ വില്ലേജിലെ പ്രധാന റോഡുകളാണിവ. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധക്ഷ്യനായ ഉദ്ഘാടന ചടങ്ങിൽ എം. എൽ.എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ. സോമരാജൻ പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാർ, ചന്ദ്രൻ ഉണ്ണിത്താൻ, പി.പി പ്രസന്ന, ലില്ലി വർഗീസ് തുടങ്ങിയവരും, കാടുതല ബാബു, ഉന്മേഷ്, ബാലൻ, ജോളിമോൻ, ബി. ബിനു, അജിത് തുടങ്ങിയവർ സംസാരിച്ചു.