01-phc-sila
തിരുവൻവണ്ടൂർ പിഎച്ച്‌സി യുടെ പുതിയ കെട്ടിടത്തിന് എം എൽ. എൽ സജി ചെറിയാൻ ശിലാസ്ഥാപനം നടത്തുന്നു

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി എം.എൽ.എയുടെ ആസ്തി വികസന പദ്ധതി പ്രകാരം 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സജി ചെറിയാൻ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഏലിക്കുട്ടി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗീതാ സരേന്ദ്രൻ, ബ്ലോക്ക് അംഗം കലാ രമേശ്, പഞ്ചായത്ത് അംഗങ്ങളായ വൽസല സരേന്ദ്രൻ, രഞ്ജിത്ത്.എസ്, ജലജാ രവീന്ദ്രൻ , ഡോ.മിന്റോ മാർക്കോസ്, ഷിജു കെ.എസ്, മുരളീധര കുറുപ്പ് ,എസ്. ബാലചന്ദ്രൻ നായർ ,സജിവെള്ളുവന്താനം, ടൈറ്റസ് ജി.വാണിയ പുരയ്ക്കൽ ,ഡോ :വിനോയ് തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.