gandhi
ലോക വയോജന ദിനാചരണത്തിൻ്റെ ഭാഗമായി മിത്രപുരം കസ്തൂർബ ഗാന്ധിഭവനിലെ വയോജനങ്ങളെ ആദരിച്ചപ്പോൾ.

അടൂർ : മിത്രപുരം കസ്തൂർബഗാന്ധി ഭവന്റെ നേതൃത്വത്തിൽ ലോക വയോജന ദിനാചരണം നടത്തി. ഡെവലപ്പ്മെന്റ് കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഗീത തങ്കപ്പൻ, കമ്മിറ്റി അംഗങ്ങളായ അനിൽ താടലിൽ, ശ്രീദേവ്, അനിൽകുമാർ, ജയകുമാർ എന്നിവർ സംസാരിച്ചു.മുതിർന്ന അംഗങ്ങളായ ഗോപി,രാധമ്മ എന്നിവരെ രാജാവും രാജ്ഞിയുമായി പ്രഖ്യാപിക്കുകയും ചടങ്ങിൽ ആദരിക്കുകയും ചെയ്തു.