പത്തനംതിട്ട : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 151ാം ജന്മദിനം ഇന്ന് വിവിധ പരിപാടികളോടുകൂടി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആഘോഷിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ഗാന്ധി ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും, സർവമത പ്രാർത്ഥനയും നടത്തും. ഡി.സി.സിയിലെ പുഷ്പാർച്ചന രാവിലെ 9 ന്നടക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് ബാബു ജോർജ്ജ് അറിയിച്ചു.