മല്ലപ്പള്ളി: ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒക്ടോബർ മുതൽ താഴെപ്പറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ 2 സെമസ്റ്റർ യോഗ്യത
ഡിഗ്രി പാസ്), ഡാറ്റാ എൻട്രി ടെക്‌നിക് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ2 സെമസ്റ്റർ യോഗ്യത എസ്.എസ്.എൽ സി പാസ്), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( ഡി.സി.എ1സെമസ്റ്റർയോഗ്യത പ്ലസ് ടു പാസ്), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ1സെമസ്റ്റർയോഗ്യത പ്ലസ് ടു പാസ്). അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ് www.ihrd.ac.in നിന്നും പ്രിന്റ് ചെയ്ത് എടുക്കുകയോ ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം.പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും 150 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് 100 രൂപ) 12/10/2020 മുൻപായി സ്‌കൂളിൽ ലഭിക്കേണ്ടതാണ്.എസ് സി/ എസ് ടി, മറ്റ് പിന്നാക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.ഫോൺ : 04692680574,8547005010