തിരുവല്ല : ലോക മസ്തിഷ്‌ക്കാഘാത സംഘടന (വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ) യുടെ 2020 ലെ രണ്ടാം പാദ ഏയ്ഞ്ചൽസ് അവാർഡ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ന്യൂറോളജി വിഭാഗമായ ബിലീവേഴ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ആന്റ് സ്‌ട്രോക്ക് (ബി.ഐ.എൻ.ഡി.എസ്) കരസ്ഥമാക്കി. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ലോകോത്തര നിലവാരമുള്ള സ്‌ട്രോക്ക് ചികിത്സ ലഭ്യമാക്കുന്നതിലും സ്‌ട്രോക്കിനെ ക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിലും ബിലീവേഴ്സ് ആശുപത്രി നൽകുന്ന സമഗ്രസംഭാവനകളെ പരിഗണിച്ചാണ് ഈ അവാർഡ്. ലോക മസ്തിഷ്‌ക്കാഘാത സംഘടനയുടെ ഏയ്ഞ്ചൽസ് അവാർഡ് നേടിയ കേരളത്തിലെ ഒരേയൊരു ആശുപത്രിയായ ബിലീവേഴ്സ് പ്രസ്തുത അവാർഡ് പട്ടികയിലുളള ഇൻഡ്യയിലെ ഏഴ് ആശുപത്രികളിൽ ഒന്നാണ്.