തിരുവല്ല: തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും അവാർഡ് ജേതാക്കൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർക്കും അനുമോദനവും ഇന്ന് നടക്കും. രാവിലെ 9.30ന് നഗരസഭാ ചെയർമാൻ ആർ.ജയകുമാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനയ്ക്ക് ഡോ.ആർ. വിജയമോഹൻ, ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ ശ്രീദേവി തിരുവല്ല, സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഷാജി മാത്യു എന്നിവരെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി ആദരിക്കും.