02-konni-nursary
ഫലവൃക്ഷത്തൈകളുടെ നഴ്‌സറിയുടെ ഉദ്ഘാടനം

കോന്നി. ഗാന്ധി ജയന്തിയോടനുബന്ധിച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി പഞ്ചായത്ത് വാർഡ് 14 ലെ കോട്ടക്കുന്ന് പ്രദേശത്ത് പച്ചക്കറി ഫലവൃക്ഷത്തൈകളുടെ നഴ്‌സറി ആരംഭിച്ചു.
പഞ്ചായത്തിലെ എല്ലാ വീടുകളിലും ഫലവൃക്ഷത്തൈ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഴ്‌സറി ആരംഭിക്കുന്നത്. 35 തൊഴിലാളികൾക്ക് 447 തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 3, 68, 000 രൂപയാണ് പദ്ധതിച്ചെലവ് വരുന്നത്. 15, 000 തൈകളാണ് തുടക്കത്തിൽ തയാറാക്കുന്നത്. അതിൽ 5000 തൈകളാണ് ഇപ്പോൾ വിതരണത്തിന് തയാറായിട്ടുള്ളത്. കൂടാതെ വാർഡിൽ നടപ്പാക്കി വരുന്ന അടുക്കളത്തോട്ടം പദ്ധതിയ്ക്കായി പച്ചക്കറി തൈകളും തയാറാക്കും. വാർഡിലെ എല്ലാ വീടുകളിലും അടുക്കളത്തോട്ടം പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പച്ചക്കറി തൈകൾ തയ്യാറാക്കി വരുന്നത്. വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രജനി. എം ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി എബ്രഹാം, പഞ്ചായത്ത് അംഗം ലിസി സാം, കൃഷി ഓഫീസർ ജ്യോതി ലക്ഷ്മി, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ രല്ലു പി രാജു, ജാനമ്മ സുരേന്ദ്രൻ, ശ്യാം എസ് കോന്നി, ഹരികുമാർ കല്ലുവിളയിൽ, രവീന്ദ്രനാഥ് നീരേറ്റ്, ബിന്ദു പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.