പത്തനംതിട്ട: ഇടപാടുകളുടെ എണ്ണത്തിലും സാമ്പത്തിക ഇടപാടിന്റെ കാര്യത്തിലും വൻ കുതിച്ചുചാട്ടം നട ത്തി ചരിത്രം കുറിക്കുകയാണ് ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക്. 2018 സെപ്തംബർ ഒന്നിന് ആരംഭിച്ച ബാങ്ക് രണ്ടു വർഷം കൊണ്ട് സ്വന്തമാക്കിയ 3.6 കോടി ഇടപാടുകാരെയാണ്. . നിക്ഷേപ മൂല്യം ഒരു വർഷത്തിനിടയിൽ അഞ്ചിരട്ടിയായി 303 കോടിയിൽ നിന്ന് 1558 കോടി രൂപയിൽ എത്തി. ഒരു വർഷ കാലയളവിൽ ആകെ സാമ്പത്തിക ഇടപാടുകളുടെ എണ്ണം പന്ത്രണ്ടരക്കോടിയും ഇടപാടു മൂല്യം 33,600 കോടിയും കടന്നു. 99 ശതമാനം അക്കൗണ്ടുകളിലും ആധാർ അപ്‌ഡേഷൻ നടന്നുവെന്നതും ബിൽ പെയ്‌മെന്റുകളുടെ എണ്ണവും മൂല്യവും അഞ്ചിരട്ടിയായി വർദ്ധിച്ചുവെന്നതും ഏറെ ശ്രദ്ധേയമായ നേട്ടമായി. കൊവിഡ് ഭീഷണിയും ലോക്ക് ഡൗണും ജനജീവിതം ബുദ്ധിമുട്ടിലാക്കിയപ്പോൾ ബാങ്ക് നടപ്പിലാക്കിയ എ.ഇ.പി.എസ് (ആധാർ എനേബൾഡ് പെയ്‌മെന്റ് സി സ്റ്റം) ജനങ്ങൾക്ക് ബാങ്കുകളിൽ പോകാതെ അവരുടെ അക്കൗണ്ടിലെ പണം പിൻവലിക്കുന്നതിനടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കി. ആധാർ നമ്പരും ഫോണുമാ യി സമീപത്തുള്ള പോസ്റ്റ് ഒാഫീസിൽ പോയോ പോസ്റ്റുമാൻ വീട്ടിലെത്തുമ്പോൾ അവരുടെ കൈവശമുള്ള മൈക്രോ
എ.ടി.എമ്മിലെ സേവനം ഉപയോഗപ്പെടുത്തിയോ ബാ ങ്ക് അക്കൗണ്ടിലെ നിക്ഷേപ തുക പിൻവലിക്കുകയും ചെയ്യാം. ഇത്തരത്തിൽ നടന്ന ഇടപാടുകൾ 2.8 കോടിയും ഇടപാടു മൂല്യം 6182 കോടി രൂപയുമാണ്.