arrest

തിരുവല്ല: വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി മരുന്ന് കലർത്തിയ ബീഡി നൽകിയ ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിലായി. തിരുവല്ല കുറ്റൂർ വെള്ളഞ്ചേരി തുണ്ടിയിൽ ടി.കെ മഹേഷ് (38) ആണ് അറസ്റ്റിലായത്. ബിരുദാനന്തര ബിരുദമുള്ള ഇയാളുടെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ എത്തിയിരുന്ന വിദ്യാർത്ഥികൾക്കാണ് സ്റ്റഫ് എന്ന ലഹരി കലർന്ന പൊടി ബീഡിയിൽ തെറുത്ത് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബീഡി വലിച്ച രണ്ടു കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുട്ടികളുടെ വീട്ടുകാർ തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.