ചെങ്ങന്നൂർ: കാരയ്ക്കാട് പണിക്കേഴ്‌സ് ഗ്രാനേറ്റ്‌സിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന് കള്ളപ്പരാതി നൽകിയ ഉടമകളായ മഹേഷ് പണിക്കർക്കും പ്രകാശ് പണിക്കർക്കുമെതിരെ പൊലീസ് കേസെടുത്തു.

ലണ്ടനിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് നിർമ്മിച്ച രണ്ടു കോടി രൂപ വിലയുള്ള വിഗ്രഹം ഞായറാഴ്ച രാത്രി സ്ഥാപനത്തിലെ ഡ്രൈവർ സംഗീത് സോണിയുടെ നേതൃത്വത്തിലെത്തിയ ഇരുപതംഗ സംഘം തൊഴിലാളികളെ ആക്രമിച്ച് തട്ടിയെടുത്തെന്നായിരുന്നു പരാതി. ഡ്രൈവറോടുള്ള വൈരാഗ്യം മൂലം പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു.