
ചിറ്റാർ: മൂഴിയാർ പവർ ഹൗസിനു സമീപമുള്ള ശബരിഗിരി ട്രാൻസ്ഫോർമറിന് തീപിടിച്ചു. കറണ്ട് സ്റ്റോറിംഗ് ട്രാൻസ്ഫോർമറിൽ ഇന്നലെ രാത്രി ഏഴിനാണ് തീ പടർന്നത്. സീതത്തോട്ടിൽ നിന്ന് സ്റ്റേഷൻ മാസ്റ്റർ എം ഷാജിമോന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായി തീ അണച്ചു. പവർ ഹൗസിന് സമീപത്തു നിന്ന് അല്പം മാറിയാണ് ട്രാൻസ്ഫോർമർ . അതിനാൽ ദുരന്തം ഒഴിവായി.