a
കൊടുമണ്‍ റൈസ് മില്ലിന്റെ ശിലാസ്ഥാപനം

കൊടുമൺ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തുകൾ സംയുക്ത പദ്ധതിയായി നടപ്പാക്കുന്ന കൊടുമൺ റൈസ് മില്ലിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബത്ത് അബു, അഡ്വ.ആർ.ബി. രാജീവ്കുമാർ, ബി.സതികുമാരി,പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ, അഡ്വ.സി. പ്രകാശ്, കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ്. ഉണ്ണിത്താൻ, അംഗങ്ങളായ ശ്യാം സത്യ, ജിതേഷ്‌കുമാർ, ചിരണിക്കൽശ്രീകുമാർ, എ.ജി. ശ്രീകുമാർ, മുൻപഞ്ചായത്ത് പ്രസിഡന്റ്മാരായ പി.കെ. പ്രഭാകരൻ, കെ.കെ. ശ്രീധരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അങ്ങാടിക്കൽ അശോക് കുമാർ, സുരേഷ് ബാബു, വെള്ളൂർ വിക്രമൻ, സി.ഡി.എസ് ചെയർപേഴ്‌സൺ സുമതി ഗോപിനാഥ്,കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എ.എൻ.സലീം, അഗ്രികൾച്ചർ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ജയപ്രകാശ്,കൊടുമൺകൃഷി ഓഫീസർഎസ്.ആദില,കൊടുമൺ പഞ്ചായത്ത് സെക്രട്ടറി വി.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.