 
അടൂർ : സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതിയിൽ മുങ്ങിയ മുഖ്യമന്ത്രിയും പങ്കാളി ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ ഇടങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ നടന്ന നിൽപ്പ് സമരം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ.ജിനു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പള്ളിക്കൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തെങ്ങമം കൊല്ലായിക്കൽ ജംഗ്ഷനിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റിയംഗം രാജൻ പെരുമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാമാനുജൻകർത്ത അദ്ധ്യക്ഷതവഹിച്ചു. ബി.ജെ.പി ഏഴംകുളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഏഴംകുളം ജംഗ്ഷനിൽ നടന്ന നിൽപ്പ് സമരം ബി.ജെ.പി അടൂർ മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് അനിൽ ചെന്താമരവിള അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി കടമ്പനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമ്പനാട് ജംഗ്ഷനിൽ നടന്ന നിൽപ്പ് സമരം നിയോജക മണ്ഡലം സെക്രട്ടറി സജി മഹർഷിക്കാവ് ഉദ്ഘാടനം ചെയ്തു.മണ്ണടി മേഖലാ പ്രസിഡന്റ് സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.