അടൂർ: പറക്കോട് അനന്തരാമപുരം മാർക്കറ്റിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മത്സ്യസ്റ്റാൾ നിർമ്മിക്കും. ഇതിനായി ചിറ്റയം ഗോപകുമാർ എം.എൽ. എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കാൻ മതിയായ സ്ഥലം ലഭ്യമാക്കാൻ നഗരസഭയ്ക്ക് രേഖാമൂലം കത്ത് നൽകിയതായി എം.എൽ.എ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും പരമ്പാരഗത മലഞ്ചരക്ക് വ്യാപാരകേന്ദ്രമായ പറക്കോട് മാർക്കറ്റിലെ മത്സ്യവ്യാപാരകേന്ദ്രമായ പറക്കോട് മാർക്കറ്റിൽ ഇതോടെ മത്സ്യവ്യാപാരകേന്ദ്രത്തിന് പുതിയ മുഖമാകും. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർവഹണ ഏജൻസി.ഇതിനുള്ള എഗ്രിമെന്റ് ഉറപ്പിച്ചുകഴിഞ്ഞതോടെ സ്ഥലം നഗരസഭ ലഭ്യമാക്കിയാൽ ഉടൻതന്നെ പണി ആരംഭിക്കാനും കഴിഞ്ഞു.
നിർമ്മാണ ചെലവ് : 25 ലക്ഷം.
സംവിധാനങ്ങൾ
വിപണനം പൂർണമായും സ്റ്റാളിനുള്ളിൽ
മത്സ്യങ്ങൾ സൂക്ഷിക്കുന്നത് കണ്ടൈയ്നറിൽ.
മലിനജലം ഒഴുകിപ്പോകുന്നതിന് ഡ്രെയിനേജ് സംവിധാനം.